പത്തനംതിട്ടയിൽ ഹോം നഴ്സിന്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ 59 കാരൻ മരിച്ചു. പത്തനംതിട്ട തട്ട സ്വദേശി ശശിധരൻ പിള്ളയാണ് മരിച്ചത്.......
പത്തനംതിട്ട: പതിനേഴുകാരിയെ ചുട്ടുകൊന്ന പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. കടമ്മനിട്ട സ്വദേശിയായ ശാരികയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് പെൺകുട്ടിയുടെ അയൽവാസിയും സുഹൃത്തുമായിരുന്ന സജിലാലിന് കോടതി ശിക്ഷ വിധിച്ചത്. ......
പത്തനംതിട്ട കൊന്നമൂട്ടിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന യുവാവ് അറസ്റ്റിൽ.
വടശ്ശേരിക്കര സ്വദേശി ജസ്റ്റിൻ ആണ് അറസ്റ്റിലായത്.
ജസ്റ്റിൻ വാഹനം ഓടിച്ചിരുന്നത് മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
ഇന്നലെ രാത്രി 10 മണിക്ക് ശേഷം പത്തനംതിട്ട കൊന്നമൂട്ടിലായിരുന്നു കാറും സ്കൂട്ടറും ഇടിച്ച് അപകടം ഉണ്ടായത്.
അമിത വേഗതയിൽ ജസ്റ്റിൻ ഓടിച്ച കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓമല്ലൂർ സ്വദേശിയും ബസ് ഡ്രൈവറുമായ ജോബിൻ ആണ് അപകടത്തിൽ മരിച്ചത്.
ജോബിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന അടൂർ സ്വദേശി സുബിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ......
കോന്നിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ബലമായി ഇറക്കിക്കൊണ്ട് പോയ സംഭവത്തിൽ, വീഴ്ച പറ്റിയത് എം എൽ എക്കെന്ന് അന്വേഷണ റിപ്പോർട്ട്.
ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തയ്യാറാക്കിയ റിപ്പോർട്ട് വനംമന്ത്രിക്ക് കൈമാറി. ആന ഷോക്കേറ്റ് ചരിഞ്ഞ കേസിൻ്റെ അന്വേഷണം എം എൽ എയുടെ നീക്കം മൂലം തടസ്സപ്പെട്ടു. ......
പത്തനംതിട്ട : ഏനാത്ത് സ്വദേശിനി 40 കാരിയായ വീട്ടമ്മയുടെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശമായി അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും അയച്ച യുവാവിനെ ഏനാത്ത് പോലീസ് പിടികൂടി. ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയിൽ വീട്ടിൽ അജിൻകുമാർ ( 23) ആണ് അറസ്റ്റിലായത്. ......
കലഞ്ഞൂര്: വനംവകുപ്പ് ജീവനക്കാർക്കുനേരേ ഭീഷണിയുമായി കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാർ.......
പത്തനംതിട്ട : പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ് മാത്തൂർ മേലേടത്ത് എം.ജി. കണ്ണൻ അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം.......